ജില്ലയിൽ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 627 കുടുംബങ്ങളിലെ 685 പുരുഷൻമാരും 691 സ്ത്രീകളും 435 കുട്ടികളും ഉൾപ്പെടെ 1811 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ഭാഗമായി 11 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.