മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്ട്രാർ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്. മൃതദേഹങ്ങൾ മറ്റ് രജിസ്ട്രേഷൻ യൂണിറ്റ് പരിധികളിൽ നിന്നും ലഭിക്കുകയാണെങ്കിൽ അതത് സ്ഥലങ്ങളിലെ ഇൻക്വസ്റ്റിങ് ഓഫീസർമാർ മേപ്പാടിയിലേക്ക് റിപ്പോർട്ട് ചെയ്യണം.