അറബിക്കടലിൽ കേരളാ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു

തെക്കു -കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളാ തീരത്തിന് സമീപം പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. ചക്രവാതച്ചുഴി മുതൽ തെക്കൻ തെലുങ്കാന മേഖലവരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കൻ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ദുർബലമായി. ഇതിന്റെ ഫലമായി കേരളത്തിൽ ഈ ആഴ്ച്ച വ്യാപകമായി ഇടി മിന്നലൊട് കൂടിയ മിതമായ മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (ആഗസ്റ്റ് 14 -15) അതിശക്തമായ മഴക്കും ആഗസ്റ്റ് 16 -18 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *