മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നേരിട്ട് ബാധിച്ച 379 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം ലഭ്യമാക്കിയതായി മന്ത്രിസഭാ ഉപസമിതി. ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം നല്‍കിയത്. പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍, അക്കൗണ്ട് നമ്പര്‍ ഓര്‍മ്മയില്ലാത്തവര്‍, ഏത് ബാങ്കിലാണ് അക്കൗണ്ടെന്ന് അറിയിച്ചാല്‍ ബന്ധപ്പെട്ട ബാങ്ക് കണ്ടെത്തി പണം നിക്ഷേപിക്കും.
ബാങ്കിന്റെ വിവരങ്ങള്‍ ഓര്‍മ്മയില്ലാത്തവര്‍ക്ക് വ്യക്തിയുടെ വിലാസം അടിസ്ഥാനമാക്കി ബാങ്കുകളില്‍ പരിശോധിച്ച് തുക നല്‍കും. ഇത് ഒന്നുമില്ലെങ്കില്‍ സീറോ ബാലന്‍സില്‍ പുതിയ അക്കൗണ്ട് എടുത്ത് തുക നല്‍കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രിമാരായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.