മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാ മ്പുകളിൽ കഴിയുന്ന കുട്ടികളെ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർ പേഴ്‌സൺ കെ.വി മനോജ്‌കുമാറും സംഘവും സന്ദർശിക്കും. ഇന്നും നാളെയുമായി മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂൾ, ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം. കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.