കേണിച്ചിറ: കേണിച്ചിറയിൽ വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. കേണിച്ചിറ പി.കെ ഹാർഡ് വെയേഴ്സസ് ഉടമ സുധീറിനാണ് മർദനമേറ്റത്. യൂണിറ്റ് പ്രസിഡൻ്റ് എം.ആർ സുരേഷ് ബാബു, സെക്രട്ടറി ബിൽജോ പി. ജോസ്, എം.ആർ. ശശീന്ദ്രൻ, ടി.കെ. മനോഹരൻ, സി.ആർ. സോമൻ എന്നിവർ സംസാരിച്ചു.