മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതിനു തിലഹോമം, ബലിതര്‍പ്പണം, സമൂഹപ്രാര്‍ഥന എന്നിവ നടത്തി. തിരുനെല്ലി, പൊന്‍കുഴി, കള്ളാടി എന്നിവിടങ്ങളില്‍ മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം, വയനാട് സമാജം, ഹിന്ദു ഐക്യവേദി തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശേഷക്രിയാകര്‍മങ്ങള്‍. സ്വാമി ഹംസാനന്ദപുരി, ഇ.കെ. ഗോപി, വിശ്വനാഥന്‍, കള്ളാടി അയ്യപ്പ ക്ഷേത്രം തന്ത്രി ശശിധരന്‍, ശിവന്‍ ആചാരി, മഹേഷ്, വേലുച്ചാമി, വിഷ്ണു, മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.