മീനങ്ങാടി: സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വാഹനങ്ങൾ പൊളിച്ച് വിൽപന നടത്തുന്നവർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാ നികളെ വയനാട് പോലീസ് പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. തൊണ്ടർനാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷൻ പരിധികളിൽ നിന്നും തുടർച്ചയായി പിക്ക് അപ്പ് വാഹനങ്ങൾ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂർവം വലയിലാക്കിയത്. ആലപ്പുഴ, തിരുവൻവണ്ടൂർ, ഓതറേത്ത് വീട്ടിൽ ബി.സുജേഷ്കുമാർ(44), കോഴിക്കോട് ഫറൂഖ്, കക്കാട്ട് പറമ്പിൽ വീട്ടിൽ, അബ്ദുൾ സലാം(37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.