മൃഗ വേട്ടയ്ക്കിടെ യുവാവ് പിടിയിൽ

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗത്ത് വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാ ടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ വനംവകുപ്പ് പിടികൂടി. എടത്തന സ്വദേശിയായ കെ.സി. രാജനെയാണ് വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. ആനന്ദന്റെ നേതൃത്വത്തിൽ പിടികൂടിയത്. വനത്തിൽ വെടി ശബ്ദം കേട്ട് നടത്തിയ തെരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടിമരുന്നും ആയുധങ്ങളും സഹിതമാണ് ഇയാൾ പിടിയിലായത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ, ഉമേഷ്, അരുൺ സി, അ രുൺ ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *