പുൽപ്പള്ളി: ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 20 സെന്റ് ഭൂമിയിൽ നിന്നും അഞ്ച് സെൻ്റ് സൗജന്യമായി നൽകി കോയിക്കൽ ഷാജിയും കുടുംബവും. മുള്ളൻകൊല്ലി പഞ്ചായത്തിലെ വെട്ടിക്കക്കവലയിലുള്ള 5 സെൻ്റ് ഭൂമിയാണ് ഇന്റസ്ട്രിയൽ തൊഴിലാളിയായ ഷാജി നൽകുന്നത്. ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് ഭൂമി വിട്ട് നൽകുന്നതെന്ന് ഷാജിയും കുടുംബവും പറഞ്ഞു. കർഷക രക്ഷാ സമിതിയുടെ നേതൃത്യത്തിൽ ഷാജിയെ വീട്ടിലെത്തി അഭിനന്ദിച്ചു.