വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

മൂപ്പൈനാട് ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ പുലിയെ പിടികൂടി വനംവകുപ്പ് ഉൾവനത്തിൽ തുറന്നു വിട്ടു. ആറു വയസ്സുള്ള ആൺപുലിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അ കപ്പെട്ടത്. ആരോഗ്യസ്ഥിതി തൃപ്‌തികരമായതിനാൽ പുലിയെ ഇന്ന് രാവിലെ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ഉൾവനത്തിൽ ചീഫ് വൈൽഡ് വാർഡൻ്റെ ഉത്തരവ് പ്രകാരം തുറന്നു വിടുകയായിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ മൂന്നാം വാർഡായ നല്ലന്നൂർ മേഖലയിലാണ് പുലി ഭീതി പരത്തിയിരുന്നത്. പലരും പുലിയെ കാണുകയും നിരീക്ഷണ ക്യാമറയിലടക്കം പുലിയുടെ ദൃശ്യങ്ങളടക്കം പതിയുകയും ചെ യ്തിരുന്നു. തുടർന്നാണ് ഒരാഴ്ച മുമ്പ് വനം വകുപ്പ് പുലിയെ പിടികൂടു ന്നതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട് സ്ഥാപിച്ചത്. ഈ കൂട്ടി ലാണ് ഇന്നലെ രാത്രി 8 മണിയോടെ പുലി കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *