തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്. തത്സസമയം വരക്കുന്ന ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാ സത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യുകയും ആദ്യ വിൽപ്പന ടി.കെ രമേശ് നിർവ്വഹിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *