ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്മാരും 106 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടെ 285 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 5 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ 97 കുടുംബങ്ങളിലെ 103 പുരുഷന്മാരും 101 സ്ത്രീകളും 71 കുട്ടികളുമാണ് ഉള്ളത്.