സാക്ഷരത തുല്യതാ പരീക്ഷകള്‍ ഓഗസ്റ്റ് 24 മുതൽ
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന സാക്ഷരത, നാലാം ഏഴാം തരം തുല്യതാ കോഴ്സ് പഠിതാക്കളുടെ പൊതുപരീക്ഷ ഓഗസ്റ്റ് 24, 25 തിയതികളിലായി നടക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന നവചേതന പദ്ധതി പ്രകാരമുള്ള നാലാംതരം തുല്യതാ പരീക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സാക്ഷരത പരീക്ഷയും ഞായറാഴ്ച നടക്കും.
സീറ്റ് ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ എന്റോള്‍ഡ് ഏജന്റ് കോഴ്സ് ഓണ്‍ലൈനായി പഠിക്കാന്‍ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അവസരം. അമേരിക്കന്‍ ടാക്സേഷന്‍, അക്കൗണ്ടിങ് ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതി, വിദഗ്ധ പരിശീലകര്‍, ഐ.ആര്‍.എസ് അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കും. താത്പര്യമുള്ളവര്‍ https://forms.gle/33Ho6bFKjARFKKkH6 ലിങ്ക് മുഖേന അപേക്ഷിക്കണം. ഫോണ്‍ 7012999867
പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നു
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കാമ്പസില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ നാളെ (ഓഗസ്റ്റ് 23) ആരംഭിക്കുന്നു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, ദ ഹിന്ദു സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് എന്നിവര്‍ പ്രവേശനോദ്ഘാടനത്തില്‍ പങ്കെടുക്കും.
അപേക്ഷ ക്ഷണിച്ചു
വയനാട് ജില്ലയിലെ കോഴിമാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാധുവായ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന മതിയായ ശേഷിയും ഫ്രീസര്‍ സംവിധാനത്തോടുകൂടിയുള്ള വാഹനങ്ങളുള്ള റെന്ററിംഗ് പ്ലാന്റുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 2 ന് വൈകീട്ട് 5 വരെ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 203223, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് 9447852252
സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എസ്.എം ഗവ. കോളേജില്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ എസ്.ടി വിഭാഗത്തിനായി ബി.എസ്.സി കെമിസ്ട്രി 3, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് 5, ബി.എ ഡെവലപ്പ്‌മെന്റ് ഇക്കണോമികസ് 1, എം.എ ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍ 2 സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തില്‍ ബി.എസ്.സി കെമിസ്ട്രി 1, ബി.എ.ഹിസ്റ്ററി 1, ഒ.ബി.എക്‌സ് വിഭാഗത്തില്‍ ബി.എ. ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് 1, ഒ.ബി.എച്ച് വിഭാഗത്തില്‍ ബി.എ ഹിസ്റ്ററി 1, എല്‍.സി വിഭാഗത്തില്‍ ബി.എസ്.സി കെമിസ്ട്രി 1 സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 23 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.