മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാപഞ്ചായത്ത് അഞ്ചുകോടി രൂപനൽകും. വികസന-ക്ഷേമ- പു നരുദ്ധാനപ്രവർത്തനങ്ങൾക്കാണ് ഈ തുക ഉപയോഗിക്കാൻ സാധിക്കുക. ജില്ലാപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും അവരുടെ ഡിവഷനുകളി ലെ പുതിയ മുഴുവൻ പദ്ധതികളും മാറ്റിവെച്ചാണ് അഞ്ചുകോടി രൂപ കണ്ടെത്തിയത്. വെള്ളാർമല ഹയർസെക്കണ്ടറി സ്കൂൾ മേപ്പാടി സ്കൂളിലേക്ക് താൽകാലികമായി മാറ്റുന്നതിനുള്ള നടപടികൾ വേ ഗത്തിലാക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ഉഷ തമ്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.