ബത്തേരി: നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ രണ്ട് പേർകൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുണ്ടാണംകുന്ന്, നെന്മേനിക്കുന്ന് സങ്കേതങ്ങളിലെ രണ്ട്പേരാണ് ചികിത്സതേടിയത്. ഇതോടെ ചികിത്സ യിലുള്ളവരുടെ എണ്ണം പതിനാലായി. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.