ദുരന്ത നിവാരണം: ഉപജീവന പദ്ധതി പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും ഓഗസ്റ്റ് 30ന്

നടവയൽ: സി എം കോളേജിൻ്റെ ആഭ്യമുഖ്യത്തിൽ, മുണ്ടകൈ ചൂരൽമല മഹാദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനം മുൻനിർത്തിയുള്ള ഉപജീവന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി ചൂരൽമല സ്വദേശിക്കുള്ള ഓട്ടോറിക്ഷയുടെ വിതരണം ഓഗസ്റ്റ് 30നു മേപ്പാടിയിൽ വെച്ച് നടക്കും.

കോളേജിലെ വിദ്യാർത്ഥികളും ,അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, പൊതുജനങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ,സി എം സെൻ്റർ ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ അദ്ധ്യക്ഷതയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി എന്നിവർ ചേർന്ന് നൽകും.

ചടങ്ങിൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന ദുരന്ത നിവാരണ ഉപജീവനത്തിൻ്റെ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും നടക്കും. പരിപാടിയിൽ സിപിഐഎം മേപ്പാടി ലൊക്കൽ സെക്രട്ടറി സഹദ്, മുസ്ലിം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് ടി ഹംസ, കോളേജ് പ്രിൻസിപ്പാൾ സഹദ് കെ പി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *