മേപ്പാടി: പ്രവേശനോത്സവത്തിന്റെ ഭാഗമായി 101 അംഗ സ്വാഗത കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ, കൺവീനറായി ശശീന്ദ്രൻ വ്യാസ് (ഡിഡിഇ), വൈസ് ചെയർമാനായി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു, ജോയിൻ കൺവീനറായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ടീച്ചറേയും തിരഞ്ഞെടുത്തു. മന്ത്രിമാരായ കെ രാജൻ, മുഹ മ്മദ് റിയാസ്, എകെ ശശീന്ദ്രൻ, വി. ശിവൻകുട്ടി, ഒ ആർ കേളു തുടങ്ങിയവർ മുഖ്യരക്ഷാധികാരികളും, എംഎൽഎമാരായ ടി സിദ്ദീഖ്, ഐസി ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളുമായിരിക്കും.