കൽപ്പറ്റ: മുട്ടിൽ വയനാട് ഓർഫനേജ് സ്പീച് ആൻ്റ് ഹിയറിംഗ് സ്ക്കൂളിൻ്റെ അഭിമുഖ്യത്തിൽ കുട്ടികൾക്ക് സൗജന്യ ശ്രവണ -ഭാഷാ- സംസാര നിർണ്ണയ ക്യാമ്പ് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ സംസാര വികസനത്തിലെ തടസ്സ കാരണങ്ങൾ കണ്ടെത്തുകയും പരിഹാരമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം. കേൾവി പരിശോധന, കൗൺസലിങ് എന്നിവയും അനുബന്ധമായി നടക്കുന്നുണ്ട്. ആവശ്യക്കാർക്ക് സ്കൂളിലെ സ്പീച്ച് തെറാപ്പി സെൻ്ററിൽ തുടർന്നും സൗജന്യ സേവനം ലഭിക്കും.
സ്ക്കൂൾ മാനേജ്മെൻ്റ് പ്രതിനിധി എൻ.കെ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കാമ്പസ് മാനേജർ കെ.അബ്ദുൽ കരീം, എം.പി.ടി.എ പ്രസിഡണ്ട് കെ.അസ്മ, എസ് ആർ ജി കൺവീനർ പി.എം ജാസ്മിൻ പ്രസംഗിച്ചു. പ്രധാനധ്യാപിക പി.കെ.സുമയ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു. ഓഡിയോളജി ആൻറ് സ്പീച്ച് പത്തോളജി വിദഗ്ദരായ ജൽവ ജലീൽ, കെ.ആർ രാഹുൽ നേതൃത്വം നൽകി.