കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി: കേരള ആർട്ടിസാൻസ് യൂണിയൻ (CITU) മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി. നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക. ക്ഷേമനിധി ആനുകൂല്യങ്ങൾ -സമയ ബന്ധിതമായി നൽകുക. ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക.-തദ്ധേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി സെസ്സ് പിരിവ് ഊർജിതമാക്കുക. – നിർമാണ വസ്തുക്കളുടെ അമിത വില നിയന്ത്രിക്കുകയും അവ ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുക.

ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായാണ് കേരള ആർട്ടിസാൻസ് യൂണിയൻ, മാനന്തവാടി- പനമരം ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ RDO ഓഫീസിലേക്ക് സമരം സഘടിപ്പിച്ചത്. സമരം – യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ” കെ.എം.അബ്ദുൾ ആസിഫ് ഉദ്ഘാടനം ചെയ്തു.

പനമരം ഏരിയ സെക്രട്ടറി കെ.ആർ രഘു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.പത്മിനി -ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. ടി വിനു, പി.സന്തോഷ്, എം.എംജോർജ്, എന്നിവർ പ്രസംഗിച്ചു. പി. പരമേശ്വരൻ സ്വാഗതവും, സി.സി സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *