മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്ന മുണ്ടക്കൈ പോസ്റ്റ് ഓഫീസ് മേപ്പാടി കെ ബി റോഡിൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് രാവിലെ കുന്നമംഗലം പോസ്റ്റൽ സബ് ഡിവിഷണൽ ഇൻസ്പെക്‌ടർ വിജേഷ് പി ജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേപ്പാടി സബ് പോസ്റ്റ് മാസ്റ്റർ അനുപമ അധ്യക്ഷത വഹിച്ചു.
അഭിലാഷ് ടി എ, വേലായുധൻ, നജ്‌മ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉരുൾപൊട്ടലിൽ മരണമടഞ്ഞ മുണ്ടക്കയ് എടത്തൊടി വീട്ടിൽ നസീറയുടെ തപാൽ ഇഷുറൻസിൻ്റെ ക്ലെയിം തുക അവകാശിക്ക് കൈമാറി. മുണ്ടക്കൈയിൽ നിന്നും മാറിതാമസിക്കേണ്ടി വന്ന പ്രദേശവാസികളുടെ പോസ്റ്റ് ഓഫീസ്സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഇനി മുതൽ മേപ്പാടി കെ ബി റോഡിൽ ഉള്ള മുണ്ടക്കൈ പോസ്റ്റ് ഓഫീസിനെ സമീപിക്കാം. മുണ്ടക്കൈ നിവാസികൾക്കുള്ള കത്തുകളുടെയും മറ്റും വിതരണം ഇനി മുതൽ ഇവിടെ നിന്നായിരിക്കും. പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്ന കത്തിടപാടുകൾ, സേവിങ്സ്, എ ഇ പി എസ്, ഇൻഷുറൻസ് സേവനങ്ങൾ എല്ലാം ഇവിടെ ലഭ്യമായിരിക്കും.