തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ബുധനാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. ഒന്നരമാസത്തിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂർത്തിയാക്കാത്തവര്‍ക്ക് അരിവിഹിതം ലഭിക്കില്ലെന്നും, ഇത് അനിവാര്യമാണെന്നും കേന്ദ്രം സംസ്ഥാനത്തിന് അറിയിച്ചിരിക്കുകയാണ്.
നേരത്തെ മസ്റ്ററിങ് ആരംഭിച്ചിരുന്നുവെങ്കിലും സര്‍വര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മസ്റ്ററിങ് പ്രക്രിയ ജില്ലകളെ മൂന്ന് വിഭാഗങ്ങളായി വിഭജിച്ച് നടത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് പുറമെ, റേഷന്‍ കടകള്‍ക്ക് പുറമെ, അംഗനവാടികളും സ്കൂളുകളും മസ്റ്ററിങ് കേന്ദ്രങ്ങളായി തിരഞ്ഞെടുക്കും.