യൂത്ത് കോൺഗ്രസ്‌ കമ്പളക്കാട് കെ.എസ്.ഇ .ബി ഓഫീസ് ഓഫീസ് ഉപരോധിച്ചു

കണിയാമ്പറ്റ: കമ്പളക്കാട് എലെക്ട്രിസിറ്റി ഓഫീസിന് കീഴിലുള്ള ഉപഭോക്താവിന് അമിത ബില്ല് ഈടാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കമ്പളക്കാട് കെ.എസ്.ഈ.ബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ചാരായ വളവിൽ സ്ഥിര താമസക്കാരനായ മട്ടറ വീട്ടിൽ ചെറിയമ്മദ് എന്നിവരുടെ 800 രൂപയിൽ താഴെ വരുന്ന ബില്ല് ജൂലൈ മാസത്തിൽ ഇരുപത്തി ഒന്നായിരത്തി ഇന്നൂറ്റി പതിമൂന്ന് രൂപ അതികം വന്നത്.

ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താവിനെ നട്ടം കറക്കുന്ന രീതിയിൽ കെ.എസ്.ഈ.ബി അധികൃതർ പെരുമാറിയത്തിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സമീപിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഷൻ പരുതിയിലെ മൈലാടി കപ്പൂങ്കുന്ന് നരിക്കട്ടുകുന്നിലെ നാഫീസക്കും ഇതേ ദുരനുഭവം ഉണ്ടായിരുന്നു. തുടർന്ന് പത്ര മാധ്യമങ്ങൾ വാർത്ത ആക്കിയതോടെ സർക്കാർ ഇടപെട്ട് നബീസയുടെ വൈദ്യുതി പുനർസ്ഥാപിക്കുകയായിരുന്നു.

ഇത്തരത്തിൽ ഒട്ടനവതി വീഴ്ചകൾ കമ്പിളക്കാട് എലെക്ട്രിസിറ്റി ഓഫീസിന് കീഴിൽ വന്നിട്ടും ബന്ധപ്പെട്ട അധികാരികൾ യാതൊരുവിത നടപടിയും എടുക്കാത്തതിൽ ശക്തമായ താക്കീതാണ് യൂത്ത് കോൺഗ്രസ് നൽകിയത്. കണിയമ്പറ്റ പഞ്ചായത്തിലെ ഇത്തരത്തിലുള്ള വൈദ്യുതി അപാകതകൾ പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും സി അമ്മദ്ക്കയുടെ മീറ്റർ കെ.എസ്.ഈ.ബി യുടെ നേതൃത്വത്തിൽ തന്നെ പരിശോധിച്ചു. അദ്ദേഹത്തിന് നീതി നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. മൊയിൻ കടവൻ സമരം ഉൽഘടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുഹൈൽ കെ പി സ്വാഗത ഭാഷണം നടത്തിയ പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യൂ.സി മണ്ഡലം പ്രസിഡന്റ്‌ ഷാജി കോരൻകുന്നൻ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *