കൽപ്പറ്റ: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക. വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.