പനമരം: പനമരം ചുണ്ടക്കുന്നിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലുംചുവട് കോളനിയിലെ വിജയൻ [40] ആണ് മരിച്ചത്. ചുണ്ടക്കുന്നിൽ സ്വകാര്യ തോട്ടത്തിൽ കാട് വെട്ടിമാറ്റുന്നതിനിടെ അബദ്ധത്തിൽ സർവ്വീസ് വയറിൽ കത്തികൊണ്ട് വെട്ടിയതിനെ തുടർന്ന് ഷോക്കേൽക്കുകയായിരുന്നു. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.