ചീരാൽ: ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നയം, ചൂരൽമല ദുരിതബാധിതർക്കുള്ള സർക്കാർ സഹായം നീട്ടിക്കൊണ്ട് പോകൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കൽ തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ചീരാലിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്ര കടനം നടത്തി. കെ. മുനീബ്, കെ.വി ശശി, സി എം അബു, ഷിജു കൊഴുവണ തുടങ്ങിയവർ നേത്യത്വം നൽകി.