മാനന്തവാടി: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെൽ സൗഹൃദ സ്കൂൾ കോഡിനേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മൂന്ന് ദിവസമായി മാനന്തവാടിയിൽ നടന്ന പരിശീലനത്തിൽ നാൽപത്തിമൂന്ന് സ്കൂൾ കോഡിനേറ്റർമാർ പങ്കെടുത്തു.
പരിശീലനത്തിൽ മെൻ്റൽ ഹെൽത്ത്, സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ സൈക്കോളജിസ്സും ട്രെയിനറുമായ കൈലാഷ് ബാലകൃഷ്ണൻ, അഡോളസെൻ്റും ഡിജിറ്റൽ വേൾഡും എന്ന വിഷയത്തിൽ ലിസ്സ കോളജ് ഇംഗ്ലീഷ് വകുപ്പ് മോധാവി സുബിൻ വർഗ്ഗീസ്, ബേസിക്ക്സ് ഓഫ് കൗൺസിലിംഗ് എന്ന വിഷയത്തിൽ കണ്ണൂർ ഹൃദയാരാം കമ്യൂണിറ്റി കോളേജ് ഫാക്കൽറ്റിയും സൈക്കോളജിസ്റ്റുമായ പി. സി. ഷഹനാസ്, ലൈഫ് സ്കിൽ എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് സെൽ സ്റ്റേറ്റ് ഫിക്കൽട്ടി ഡോ. എം.പി. റഷീദ്, ഗേറ്റ്കീപ്പർ ട്രെയിനിംഗ് ഫോർ സൂയിസൈഡ് പ്രിവൻഷൻ എന്ന വിഷയത്തിൽ പോലീസ് സൈക്കോളജിസ്റ്റ് അനില വി അബ്രഹാം, റീ പ്രൊഡക്ടീറ്റീവ് ഹെൽത്ത് എന്ന വിഷയത്തിൽ ഡോ സജ്നി പാക്കലും, സൗഹൃദ കോഡിനേറ്ററുടെ റോൾ എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് സെൽ സ്റ്റേറ്റ് ഫാക്കൽട്ടി കെ. ഷീന എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
പരിശീലനത്തിന് ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ, ജോ.കോഡിനേറ്റർ മനോജ് ജോൺ, കോഡിനേഷൻ കമ്മററി അംഗങ്ങളായ എൻ. എസ് ജെസ്സി,ജിനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി.