ജനകീയ സദസ്
കല്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ് റൂട്ടുകള്‍ കണ്ടെത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ജനകീയ സദസ് നടത്തുന്നു. ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പൊതു ഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദേശിക്കാമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് ജനകീയ സദസ്സില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റീ- ടെണ്ടര്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) സംയോജിത ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ സെപ്തംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍-04936 294162, 04936 240062.
ദുരന്തബാധിതര്‍ക്കായി ഓണക്കിറ്റുകൾ; തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണക്കിറ്റുകള്‍ വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ തയ്യാറാക്കിയത്. തുണികിറ്റും സോപ്പ് പേസ്റ്റ് തുടങ്ങിയവ അടങ്ങിയ ഹൈജിന്‍ കിറ്റുകളും ഇതോടൊപ്പം ദുരന്തബാധിതര്‍ക്ക് നല്‍കും. ഇതുകൂടാതെ അരിയും ലഭ്യമാക്കുന്നുണ്ട്. 250 കിറ്റുകള്‍ ഇതിനകം ദുരന്തബാധിതര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിച്ചുനല്‍കി. ഇവിടെ നിന്നാണ് കിറ്റുകള്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്കായി എത്തിക്കുക. മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താല്‍ക്കാലികമായി പുനരധിവസിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വെളളിയാഴ്ച രാവിലെ 10 മുതല്‍ പഴയ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണക്കിറ്റ് വിതരണം നടക്കും.
വിവരശേഖരണം നടത്തുന്നു
കോട്ടത്തറ ഗ്രാമപ്പഞ്ചായത്തില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് പ്രവൃത്തിയിലേര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വ്വെ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0493 6286644
ഡി.എല്‍. ആര്‍.സി സെപ്തംബര്‍ 20ന്
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി സെപ്തംബര്‍ 20 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗെയ്റ്റ് ഹോട്ടലില്‍ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
സിവില്‍ സേഷനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2024-25 വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോറം സെപ്തംബര്‍ 24 ന് ഉച്ചക്ക് 2.30 നകം ലഭിക്കണം.