കല്‍പ്പറ്റ: മുണ്ടക്കൈ ദുരിതബാധിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസമേകാന്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായസംഭരണ കേന്ദ്രത്തിലേക്ക് തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങള്‍ എത്തിച്ചുനല്‍കി. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിലും, മഴക്കെടുതിയിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സഹായങ്ങള്‍ നേരത്തെ എത്തിച്ചു നല്‍കിയിരുന്നു. അതിലേക്ക് തമിഴ്‌നാട് കോണ്‍ഗ്രസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് അതിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇവര്‍ സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇവരുടെ സംഭാവനയായി ലഭിച്ച സാധനങ്ങള്‍ എത്രയുംപെട്ടെന്ന് തന്നെ കിറ്റുകളാക്കി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സെല്‍വപെരുന്തഗൈ എം.എല്‍.എ അയച്ച സാധനങ്ങള്‍ എ.ഐ.സി.സി. സെക്രട്ടറി ദളപതി ഭാസ്‌കറില്‍ നിന്നും ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഏറ്റുവാങ്ങി. എന്‍.എ. അഷ്‌റഫ്, ഒ.വി. അപ്പച്ചന്‍, ബിനു തോമസ്, എം.കെ. രവി, അനീഷ്, അസീസ്, ജോയ് തൊട്ടിത്തറ, എം.ഒ. ദേവസ്സ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.