കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി വി.അശ്വതി

കൽപ്പറ്റ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ ഗുണങ്ങളും 80 ഓളം ഗോത്ര പയർ വർഗ്ഗങ്ങളുടെ ഗുണനിലവാരവും താരതമ്യ പഠനവും ഉൾപ്പെടുന്നതായിരുന്നു പഠന വിഷയം. വയനാട് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും, കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജും ആയിരുന്നു ഗവേഷണ കേന്ദ്രങ്ങൾ.

വിവിധ ദേശീയ അന്തർദേശീയ വേദികളിൽ പതിനാറിൽപരം ഗവേഷണ ലേഖനങ്ങൾ അവതരിപ്പിക്കുകയും, ഇതിൽ 4 എണ്ണത്തിന് മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിക്കുകയും, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ 7 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ടി കെ വിജയന്റെയും നിഷ നന്ദിനിയുടെയും മകളാണ്. വയനാട് ജില്ലാ നാർക്കോട്ടിക് സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ വിപിൻ ആണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *