സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷനിൽ പാരമ്പര്യ കളരിപ്പയറ്റ് അഭ്യാസികളായ ഗുരുക്കൾമാർക്ക് അംഗത്വം നൽകാത്ത നടപടിക്കെതിരേയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. കാലകാലങ്ങളായി കളരിപ്പയറ്റ് രംഗത്ത് സജീവമായി നിൽക്കുന ഗുരുക്കൾമാരെ അംഗത്വം നൽകാതെ അവഗണിച്ചുകൊണ്ട് ഒരു വിഭാഗം ആൾക്കാരെ ഉൾപ്പെടുത്തിയാണ് കേരള കളരി അസോസിയേഷൻ മുന്നോട്ടു പോകുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധനങ്ങൾ സംഘടിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് പദ്മശ്രീ പുരസ്കാര ജേതാവ് മീനാക്ഷി അമ്മ ഗുരുക്കൾ മകൻ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ ധർണ്ണ ചടങ്ങിൽ ഫോക്‌ലോർ പുരസ്കാര ജേതാവ് വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. തുടർന്ന് വി.വി. ക്രിസ്റ്റോ ഗുരുക്കൾ സ്വാഗതം പറഞ്ഞു. ആശംസകളായി കേരളത്തിലെ പ്രതിനിധികളായി കളരിക്കൽ അനീഷ് ഗുരുക്കൾ, കെ.വി മുഹമ്മദ് ഗുരുക്കൾ, റിച്ചാർഡ് സ്റ്റാൻഡോ ഗുരുക്കൾ, വിജയകുമാർ ഗുരുക്കൾ, വെളിയന്നൂർ അജി ഗുരുക്കൾ, ടി.വി സുരേഷ് ഗുരുക്കൾ, ജയപ്രകാശ് ഗുരുക്കൾ, സീനിഷ് പുതുശേരി ഗുരുക്കൾ, സി. സുഗേഷ് ഗുരുക്കൾ, അബ്ദുൾ ഖാദർ ഗുരുക്കൾ ചങ്ങരകുളം, സ്റ്റീഫൻ ഗുരുക്കൾ, ശ്രീകുമാർ ഗുരുക്കൾ, കെ.വി രാജൻ ഗുരുക്കൾ, ഡോ. സഞ്ചയ് പയ്യപള്ളി ഗുരുക്കൾ, ബൈജു മോഹൻദാസ് ഗുരുക്കൾ, സുരേഷ് സ്വാമി ഗുരുക്കൾ, കെ.ആർ സുധീപ് ഗുരുക്കൾ, കേരളപുരം പ്രകാശവൻ ഗുരുക്കൾ, ഹാജി ഇബ്രാഹിം ഗുരുക്കൾ, അൻവർസാദ്‌ ഗുരുക്കൾ, ലിജിൻ ഗുരുക്കൾ, മാനുവേൽ ആശാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *