കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൻ്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളും പ്രതിപക്ഷവും ദുഷ്പ്രചാരണം നടത്തി. കേരളം കണക്കുകൾ പെരുപ്പിച്ച് അധിക ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കി. വ്യാജ വാർത്ത വലിയ പ്രത്യാഘാതം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി.