പുൽപ്പള്ളി: ജനവാസ മേഖലയിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന് ചണ്ണോത്തൊല്ലി ഗ്രാമസഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. ക്വാറി വിഷയം ചർച്ച ചെയ്യുന്നതിനായി ചണ്ണോത്തുകൊല്ലി ക്ഷീരസംഘം ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും, സമരസമിതിയും നൽകിയ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ശിശുമലയോട് ചേർന്നുള്ള ചണ്ണോത്തുകൊല്ലിയിൽ പുതിയ ക്വാറി വരുന്നതിന്റെ ആശങ്കകൾ ജനങ്ങൾ ചർച്ച ചെയ്തു.
ക്വാറി വിഷയത്തിൽ ഗ്രാമപ്പഞ്ചായത്ത് ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ യോഗത്തിൽ പറഞ്ഞു. നിയമാനുസരണം, എല്ലാ രേഖകളുമായെത്തുന്ന അപേക്ഷകൾക്ക് അനുമതി നൽകേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജനങ്ങ പരാതികളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ക്വാറിക്ക് നൽകിയ അനുമതി പത്രങ്ങൾ പുനപരിശോധിക്കാൻ അതത് ഓഫീസുകളിലേക്ക് പ്രസിഡന്റ് പറഞ്ഞു. അയച്ചിട്ടുണ്ടെന്നും ചണ്ണോത്തുകൊല്ലിയിൽ പുതിയ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരെ പഞ്ചായത്തിന്റെ ബോർഡ് യോഗത്തിൽ സി.പി.എം. അംഗങ്ങൾ എതിർത്തിരുന്നതാണ്. ചണ്ണോത്തുകൊല്ലി വാർഡംഗം സി.പി.എം. പ്രതിനിധിയാണ്. എന്നാൽ പ്രത്യേക ഗ്രാമസഭാ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗവുമെത്തിയിട്ടും സി.പി.എം. അംഗങ്ങൾ പങ്കെടുക്കാതിരുന്നത് നാട്ടുകാർക്കിടയിൽ ചർച്ചയായി. വാർഡംഗം ജെസ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈജു പഞ്ഞിത്തോപ്പിൽ, ജോസ് നെല്ലേടം, പി.കെ. ജോസ്, പുഷ്പവല്ലി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ചണ്ണോത്തുകൊല്ലിയിലെ ജനവാസ മേഖലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ സംഘടിച്ച് ക്വാറി വിരുദ്ധ സമര സമിതി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും, സമരസമിതിയും നൽകിയ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.