അബീഷ ഷിബിയെ ആദരിച്ചു

കൽപ്പറ്റ: തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 2 കിലോ മീറ്റർ ഇൻഡി വിജ്വൽ പർസ്യൂട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈംട്രയൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ അബീഷ ഷിബിയെ ഡിവൈഎഫ്ഐ വെള്ളിത്തോട് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. സിപി എം ലോക്കൽ കമ്മിറ്റിയംഗം അനീഷ് കെ ജോസഫ് ഉപഹാരം കൈമാറി. ദ്യുതി, ദിവ്യ, എ.ഡി. അനൂപ്, സി.കെ. അനിൽ, ഐസക്, കെ.ജി. ധനപാലൻ, എം. കെ. ഗോപി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *