മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന ങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു സ്റ്റേഷനറി സാധനങ്ങളും കൈമാറി. വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ എം ശശിധരൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അജേഷ് കെ എസിന് കൈമാറി. സംഘം ഡയറക്ടർമാരായ പി സി സജീവ്, എം മോഹനൻ എന്നിവരും കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ ബിഗേഷ് എം ബി, വൈസ് പ്രസിഡന്റ് നൗഫൽ സി കെ എന്നിവരും മറ്റ് പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.