ഒഴുക്കൻമൂല: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്‌സ് യൂണിയനും ഒഴുക്കൻമൂലസർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, പി.സി ഫ്രാൻസിസ്, വി.ജെ ജോയ് തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. പ്രായമായവർക്ക് പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത ലോകത്തെ ധരിപ്പിക്കുവാൻ വയോജനദിനം പ്രയോജനപ്പെടുമെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രായമാകുന്നതോടെ ആരോഗ്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുവാനും അവര്‍ക്ക് ആവശ്യമായ പ്രത്യേക പരിചരണം ലഭ്യമാക്കാനും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സമൂഹം തെയ്യാറാവാണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ‘കുലീനതയോടെ വയസ്സാവുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ ലോക വയോജന ദിനം ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത്.