ലോക ഹൃദയ ദിനം: ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

പനമരം: ലോക ഹൃദയ ദിനത്തില്‍ ശരീരത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദ്രോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും പനമരം എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. എസ്.പി.സി യൂണിറ്റിലെ കേഡറ്റുകള്‍ വീടിന്റെ അടുത്തുള്ള വീടുകളില്‍ പോവുകയും അവിടെയുള്ള ആളുകളോട് ഹൃദ്രോഗത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ടി. നവാസ്, കെ, രേഖ. എസ്.പി.സി കേഡറ്റ് കെ. വൈഗ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *