കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള പ്രവൃത്തിയുടെ ഭാഗമായി 7 (തിങ്കൾ) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ 6, 7, 8 വളവുകളിലെ കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ തകർന്ന ഇൻ്റർലോക്ക് കട്ടകൾ നന്നാക്കുന്നതിനും വേണ്ടി 7 മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.