പനമരം: പനമരം ജി.എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ടിലെ മൂന്നുകോടി രൂപയുപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. പട്ടികജാതി, പട്ടിക വർഗ വകുപ്പുമന്ത്രി ഒ.ആർ. കേളു ഫലകം അനാച്ഛാദനം ചെയ്തു. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസിയ, ഗഫൂർ കാട്ടി, ബിന്ദു പ്രകാശ്, വയനാട് ഡി.ഡി.ഇ. ശശീന്ദ്ര വ്യാസ്, കെ.ടി. സുബൈർ, കെ.പി. ഷിജു, രമേഷ് കുമാർ, ഷീജ ജെയിംസ്, കെ. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.