വാഹനം വാങ്ങി തട്ടിപ്പ്; യുവാവ് പിടിയിൽ

ബത്തേരി: മണിച്ചിറ പുത്തൻപീടികയിൽ വീട്ടിൽ ഹിജാസു ദ്ദീനെ[31]യാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന കാർ 15000 രൂപ മാത്രം നൽകി ഹിജാസുദ്ദീൻ വാങ്ങിയിരുന്നു. ശേഷിക്കുന്ന മൂന്ന് ലക്ഷം രൂപയുടെ കാർ ലോൺ മൂന്ന് മാ സത്തിനുള്ളിൽ അടക്കാമെന്ന് വിശ്വസിപ്പിച്ച് ഒരടവ് മാത്രം അടച്ച ശേഷം ബാക്കി തുക അടക്കാതെ കാർ വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *