പുൽപ്പള്ളി: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിക്കുള്ള ബാബാസാഹിബ് അംബേദ്കർ ദേശീയ അവാർഡിന് അർഹനായ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക ജീവകാരുണ്യ മേഖലകളിൽ ജുനൈദ് കൈപ്പാണി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. സികെആർഎം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉദ്ഘാടനം ചെയ്തു. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷിബു അധ്യക്ഷതവഹിച്ചു.
ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്, വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ്, സി കെ രാഘവൻ, മെമ്മോറിയൽ ഐടിഇ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ, സി കെ ആർ എം ബി എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, അധ്യാപകരായ പി ആർ പ്രദീപ്കുമാർ, പി ബി നീതു, എം വി ബാബു, പ്രദീപ് സംസാരിച്ചു.