തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ ആവശ്യങ്ങൾക്ക് വേണ്ടി പതിനായിരങ്ങൾ മുടക്കി വാങ്ങിയ സ്കൂട്ടി തുരുമ്പെടുത്ത് നശിക്കുന്നത് അംഗീകരിക്കാനാവില്ലന്നും ഉടൻ തന്നെ അത് റിപ്പയർ ചെയ്ത് ഉപയോഗ പ്രദമാക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഫീൽഡ് വിസിറ്റിംഗിനും മറ്റു ആവശ്യങ്ങൾക്കുമായി വാങ്ങിയ സ്കൂട്ടി രണ്ട് വർഷത്തോളമായി കട്ടപുറത്താണ്. അത് റിപ്പയർ ചെയ്യാൻ കേവലം 14000 രൂപയോളമാണന്നിരിക്കെ അതിന് ഫണ്ടില്ലെന്ന് പറഞ്ഞ് തവിഞ്ഞാൽ കൃഷി ഓഫീസർ നൽകുന്ന അപേക്ഷകൾ ജില്ലാ കൃഷി ഓഫീസിൽ നിന്ന് മടക്കുകയാണ്.
പൊതു സ്വത്തുകൾ റിപ്പയർ ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന് പകരം തുരുമ്പെടുത്ത് നശിപ്പിക്കാൻ വിടുന്ന ഈ പ്രവണത അംഗീകരിക്കാനാവില്ല. ഉടൻ തന്നെ പ്രശ്നം പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു. സാബിത്ത്, ഷഫീഖ്, റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനീർ സ്വാഗതവും, ട്രഷറർ ജബ്ബാർ നന്ദിയും പറഞ്ഞു.