ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു

മേപ്പാടി: ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന നൈപുണി വികസന മിഷൻ, ജില്ലാ നൈപുണി സമിതി, കുടുംബശ്രീ, കെ.കെ. ഇ.എും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മേപ്പാടി എം.എസ്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റ് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. അസാപ്, കുടുംബശ്രീ, ഡി.ടി. ഡി.പി, കെ.എ.എസ്.ഇ, കെ.കെ.ഇ.എം, ആർ.എസ്.ഇ.ടി.റ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ, മൂന്നാർ കാറ്ററിങ് കോളേജ്, സ്പെയർ, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ, ഇസാഫ്, റൂട്രോണിക്സ്, ജില്ലയിലെ ട്രെയിനിങ് പാർട്ണേഴ്സ് എന്നിവർ സ്കിൽ ഫെസ്റ്റിൽ പങ്കെടുത്തു.

337 ഉദ്യോഗാർഥികൾ പങ്കെടുത്ത സ്‌കിൽ ഫെസ്റ്റിൽ 121 പേർ വിവിധ സ്‌കിൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അർഹരായി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റൻ്റ് കലക്ടർ എസ്. ഗൗതംരാജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.കെ സുകുമാരൻ, സി.കെ നൂറുദ്ദീൻ, സി.ഹാരിസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, ജില്ലാ പ്ലാനിങ് ഓഫിസർ എം പ്രസാദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *