തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: മേധാ പട്കര്‍

മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിലും കണ്‍വന്‍ഷനിലും പങ്കെടുക്കാനെത്തിയ മേധ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് തുരങ്ക പാത വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഎം പിബി അംഗങ്ങളോട് ആവശ്യപ്പെടും.

ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് സഹായധനം നല്‍കാത്ത നിലപാട് കേന്ദ്രം മാറ്റണമെന്നും മേധ ആവശ്യപ്പെട്ടു. ദുരന്താനന്തരം ഒരു പ്രദേശത്ത് പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് ആവശ്യമായ പഠനം നടത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യണമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *