നവീകരണ കലശനിധി ഉദ്ഘാടനം

ബത്തേരി: നവീകരണ കലശനിധിയുടെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും സുൽത്താൻ ബത്തേരി വിനായക ഹോസ്പിറ്റലിലെ ഓർത്തോളജിസ്റ്റുമായ ഡോ. രൺധീർ കൃഷ്ണ ക്ഷേത്രനവീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. പി.ഡി. ബിനീഷിന് ആദ്യ സംഭാവന നൽകി നിർവഹിച്ചു. ക്ഷേത്ര മാതൃസമിതിയുടെ ഉദ്ഘാടനം പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. സുമ മധുസൂദനൻ നിവ്വഹിച്ചു. ചടങ്ങിൽ മുരളി മാസ്റ്റർ, പി.പി. ജയൻ, ജെ. സന്തോഷ്കുമാർ, ഉണ്ണി കൃഷ്ണൻ, ബാലകൃഷ്ണൻ മീനങ്ങാടി, ലൗമോൻ, ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *