കല്‍പ്പറ്റ: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറും സംയുക്തമായി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ സമാപിച്ചു. ജനമൈത്രി ജംഗ്ഷനില്‍നിന്നു ഹോട്ടല്‍ ഇന്ദ്രിയ പരിസരത്തേക്കു നടന്ന വാക്കത്തോണ്‍ ഡിവൈഎസ്പി പി. ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനു മുന്നോടിയായി നടന്ന യോഗത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദീന്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ സെക്രട്ടറി വി. വിജേഷ് സ്വാഗതം പറഞ്ഞു.
വാക്കത്തോണിനുശേഷം ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ കമ്മ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദീന്‍ ദിനാചരണ സന്ദേശം നല്‍കി. എസ്‌കെഎംജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിന്ധു, ഡി പോള്‍ സ്‌കൂള്‍ അധ്യാപകന്‍ സജി തോമസ്, എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനി തീര്‍ത്ഥ, സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ വിജിന്‍ വില്‍സണ്‍, ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ ഭാരവാഹികളായ അനൂപ്കുമാര്‍, വേലുസ്വാമി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ജില്ലകളില്‍ വാക്കത്തോണ്‍ വിജയിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ സന്നദ്ധപ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍മാര്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവരെ ആദരിച്ചു.