മീനങ്ങാടി: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ സ്വന്തം ഭവനം നഷ്ടപ്പെട്ട കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അംഗങ്ങളായ കല്‍പറ്റ പോലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പോലീസ് സ്റ്റേഷനിലെ ബിന്‍സിയ നസ്രിന്‍, കോഴിക്കോട് സിറ്റിയിലെ ഷിഹാബുദ്ദീന്‍ എന്നിവക്ക് പുതിയ വീട് വയ്ക്കുന്നതിനായി വയനാട് ജില്ലയില്‍ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം സ്ഥലം വാങ്ങി നല്‍കിയ ഭൂമിയുടെ ആധാരം കൈമാറി. മീനങ്ങാടി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഒ.ആർ കേളു ആധാരം വിതരണം ചെയ്തു.
വയനാട് ജില്ലാ പോലീസ് മേധവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. ബത്തേരി ഡി.വൈ.എസ്.പി മുഹമ്മദ് ഷെരീഫ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, കെപിഒഎ സംസ്ഥാന ട്രഷറര്‍ കെ.എസ് ഔസേപ്പ്, കെപിഎ സംസ്ഥാന പ്രസിഡന്റ്, എസ്.ആര്‍ ഷിനോദാസ്, വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എന്‍ ശശിധരന്‍, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സി.ആര്‍ ബിജു അദ്ധ്യക്ഷനായ ചടങ്ങില്‍ സംഘം ഡയറക്ടര്‍ സജീവ് പി.സി സ്വാഗതവും അസി. രജിസ്ട്രാര്‍ ആൻഡ് സെക്രട്ടറിയായ സാലിമോള്‍ കോശി നന്ദിയും പറഞ്ഞു.