ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് കുത്തനെ വര്‍ ധിപ്പിച്ചത് സഞ്ചാരികളോടുള്ള വെല്ലുവിളി: വയനാട് അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി

കല്‍പ്പറ്റ: വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് സഞ്ചാരികളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി ഭാരവാഹികളുടെ യോഗം ആരോപിച്ചു. പുതുക്കിയ നിരക്കനുസരിച്ച് കുറുവ ദ്വീപില്‍ പ്രവേശനത്തിന് മുതിര്‍ന്നയാളുകള്‍ 220 രൂപ വീതം നല്‍കണം. ചെമ്പ്ര ട്രക്കിംഗിനു അഞ്ചുപേരടങ്ങുന്ന സംഘം നല്‍കേണ്ട ഫീസ്1,750 രൂപയില്‍ നിന്ന് 5,000 രൂപയാക്കി. മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഫീസ് ഗണ്യമായി കൂട്ടി. ഇത് അനീതിയാണ്. ടിക്കറ്റ് നിരക്ക് വര്‍ധവ് പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ഇ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.എ. അരുണ്‍ദേവ്, ഷാജി പോള്‍, ഷിജി സദാനന്ദന്‍, റെനില്‍ മാത്യു, റഊഫ് ഒലിവ്‌സ്, റംല ഹംസ, വൈശാഖ്, ഉസ്മാന്‍ മദാരി, മുബഷിര്‍, ശ്യാം കല്‍പ്പറ്റ, പി. ജുബൈര്‍, പി. ഹാരിസ് പ്രജീഷ് വെണ്ണിയോട്, വി. നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *