കേണിച്ചിറ: വീട് നിർമ്മാണം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചന്ദ്രനഗർ കോളനി സ്വദേശിയായ അൻവർ മൊയ്തീൻ (50) ആണ് അറസ്റ്റിലായത്. കേണിച്ചിറ, വേലി യമ്പം എന്നിവിടങ്ങളിൽ വീട് പണിയുന്നതിന് രണ്ടു പേരിൽ നിന്നായി ഇരുപത്തിരണ്ടു ലക്ഷം രൂപയാണ് പ്രതി തട്ടിച്ചെടുത്തത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, പോലീസുദ്യോഗസ്ഥരായ ഇസ്ഹാഖ്, വിൽസൺ, ബത്തേരി സ്റ്റേഷ നിലെ രജീഷ്, ഷെമ്മി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.