ദ്വാരക: സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയതലമുറയ്ക്ക് ലഭിച്ചതുപോലെ സാഹിത്യത്തിന്റെയും വായനയുടെയും സംസ്‌കാരം പുതിയ തലമുറയ്ക്കു കിട്ടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദുകുട്ടി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഡോ.ജോസഫ് കെ. ജോബ്, ഷില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 27, 28, 29 തീയതികളില്‍ ദ്വാരകയിലാണ് രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഡെലിഗേറ്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ 599 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്: wlfwayanad.com